ഹോമിയോ സ്ഥാപനങ്ങളില്‍ ഒഴിവ്

Share:

പാലക്കാട്: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. തസ്തിക, വിദ്യാഭ്യാസ യോഗ്യത, ഇന്റര്‍വ്യൂ തിയതി, ശമ്പളം, ഒഴിവ് എന്നിവ ക്രമത്തില്‍.

1) നഴ്‌സിംഗ് അസിസ്റ്റന്റ- എസ്.എസ്.എല്‍.സി യും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍/ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്- ഇന്റര്‍വ്യൂ ഒക്ടോബര്‍ 20ന് രാവിലെ 10.30 മുതല്‍- ശമ്പളം 11000 രൂപ- ഒരൊഴിവ്.

2) ജി.എന്‍.എം.നഴ്‌സ്- എസ്.എസ്.എല്‍.സിയും സര്‍ക്കാര്‍ അംഗീകൃത ജി.എന്‍.എം കോഴ്‌സും- ഇന്റര്‍വ്യൂ ഒക്ടോബര്‍ 21ന് രാവിലെ 10.30ന് , ശമ്പളം 17000 രൂപ- ഒരൊഴിവ്.

3) മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍- എസ്.എസ്.എല്‍.സിയും പി.എസ്.സി അംഗീകൃത കമ്പ്യൂട്ടര്‍ വേഡ് പ്രൊസസിംഗ് മലയാളം (ലോവര്‍), ഇംഗ്ലീഷ് (ലോവര്‍). ഇന്റര്‍വ്യൂ ഒക്ടോബര്‍ 22 ന് രാവിലെ 10.30 മുതല്‍. ശമ്പളം 10000, ഒരൊഴിവ്.

എല്ലാ തസ്തികകള്‍ക്കും പ്രായപരിധി 40. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം കല്‍പ്പാത്തി, ചാത്തപ്പുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം.

ഫോണ്‍- 0491 2966355, 2576355.

Share: