കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു

Share:

എല്‍.ബി.എസിന്റെ കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിഗ്രി പാസായവര്‍ക്ക് പി.ജി.ഡി.സി.എ, എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഡി.സി.എ, ഡേറ്റാ എന്‍്രടി, ഹാര്‍ഡ്‌വെയര്‍ പ്ലസ്ടു പാസായവര്‍ക്ക് ഡി.സി.എ (എസ്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ, 2560332, 2560333, 8547141406 എന്നീ ഫോണ്‍ നമ്പരുമായോ ബന്ധപ്പെടണം.

ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍

സര്‍ക്കാര്‍/എയ്ഡഡ് എന്‍ജിനിയറിങ് കോളേജുകളില്‍ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്കുള്ള കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ഒമ്പതിന് തൃശൂര്‍ എന്‍ജിനിയറിങ് കോളേജില്‍ നടത്തും.

വിശദവിവരങ്ങള്‍ www.dtekerala.gov.in ലും സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജുകളുടെ സൈറ്റിലും ലഭിക്കും. അഡ്മിഷന്‍ ലഭിച്ചവര്‍ സ്ഥാപന മേധാവിയില്‍ നിന്നും ലഭിച്ച എന്‍.ഒ.സി ഹജരാക്കണം. അഡ്മിഷന്‍ ലഭിക്കാത്തവര്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരമുള്ള എല്ലാ രേഖകളും ഹാജരാക്കണം.

Share: