പ്രസാര്‍ഭാരതി പാര്‍ട്ട് ടൈം കറസ്‌പോണ്ടന്റ്

Share:

തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ആകാശവാണി-ദൂരദര്‍ശന്‍ പാര്‍ട്ട് ടൈം കറസ്‌പോണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലാ ആസ്ഥാനത്തുനിന്നും 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസക്കാരായിരിക്കണം.

പ്രതിഫലം പ്രതിമാസം 4250 രൂപ.

ജേര്‍ണലിസത്തിലോ മാസ് മീഡിയയിലോ പി.ജി ഡിപ്ലോമയോ ഡിഗ്രിയോ, അല്ലെങ്കില്‍ ഒരു സര്‍വകലാശാല ബിരുദവും കുറഞ്ഞത് രണ്ടുവര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയവുമാണ് അടിസ്ഥാനയോഗ്യത. ടി.വി കവറേജിന് ഉപയോഗിക്കുന്ന ടെലിവിഷന്‍ ക്യാമറയും അനുബന്ധ ഉപകരണങ്ങളും സ്വന്തമായി ഉണ്ടായിരിക്കേണ്ടതും അവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യവും അഭിലഷണീയമാണ്. കമ്പ്യൂട്ടറിലും വേഡ് പ്രോസസിംഗിലുമുള്ള പരിജ്ഞാനം, ഏതെങ്കിലും ദൃശ്യമാധ്യമത്തിലെ പ്രവൃത്തിപരിചയം എന്നിവയും അഭിലഷണീയ യോഗ്യതകളാണ്.

പ്രായം 24നും 45നും മധ്യേ.

www.airtvm.com , www.newsonair.nic.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ തയാറാക്കിയ അപേക്ഷ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഡയറക്ടര്‍, ആകാശവാണി, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ മൂന്നിന് മുമ്പ് കിട്ടത്തക്കവിധം അപേക്ഷിക്കണം.
കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടേയോ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമുള്ളവരുടേയോ അപേക്ഷകള്‍ പരിഗണിക്കില്ല.

Share: