രാജൻ പി തൊടിയൂരിന് ഓണററി ഡോക്ടറേറ്റ്

Share:

ദുബായ്: പ്രസിദ്ധീകരണ- ദൃശ്യ മാധ്യമ – ഐ ടി രംഗത്തെ നൂതനാശയങ്ങളുടെ ഉപജ്ഞാതാവും  പത്ര പ്രവർത്തകനുമായ രാജൻ പി തൊടിയൂരിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കാൻ യൂ എസ് എ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി (http://europeandigitaluniversity.com/ ) തീരുമാനിച്ചു. മധ്യ-പൂർവ്വ ദേശത്തെയും ദക്ഷിണേന്ത്യയിലെയും ആദ്യ തൊഴിൽ – വിദ്യാഭ്യാസ ബോധവൽക്കരണ പ്രസിദ്ധീകരണം,( കരിയർ മാഗസിൻ – 1984 ) ആദ്യ വൈവാഹിക മാസിക ( സ്വയംവരം -1986 ) ആദ്യ ക്യാംപസ് സിനിമ ( ദി ഗ്യാപ് – 1976 ) ആദ്യ സ്റ്റുഡൻറ് ന്യൂസ്‌പേപ്പർ ( കരിയർ മാഗസിൻ – 2014 ) , ഡിജിറ്റൽ എഡ്യൂക്കേഷൻ പ്ലാറ്റഫോം ( www.careermagazine.in – 1995 ) ആദ്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് ( 2002 ) ഇൻഫോമേഴ്‌സ്യൽ ടി വി ചാനൽ ( വിഷൻ ടി വി – 2008 ) എന്നിവയുടെ അടിസ്ഥാന ആശയത്തിന് രൂപ കൽപ്പന നൽകുകയും പ്രയോഗത്തിൽ വരുത്തി ലോകത്തിന് മാതൃകയായിത്തീരുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് രാജൻ പി തൊടിയൂരിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കാനും  യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ പ്രൊ – വൈസ് ചാൻസിലർ ആയി നിയമിക്കാനും തീരുമാനമെടുത്തതെന്ന് യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി ചാൻസിലർ പ്രൊഫ .സിദ്ധിക് എ മുഹമ്മദ് , വൈസ് ചാൻസിലർ സുസൈൻ മൈനർ എന്നിവർ വ്യക്തമാക്കി.

തൊഴിൽ – വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകൾ ഉൾക്കൊള്ളാനും ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ ഇന്ത്യയിലെ വിദ്യാർത്ഥികളിലും യുവജനങ്ങളിലും എത്തിക്കുവാനും കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെക്കാലമായി വിദ്യാഭ്യാസ – തൊഴിൽ മേഖലയിൽ ആഗോള തലത്തിൽ പ്രവർത്തിക്കുന്ന രാജൻ പി തൊടിയൂരിന് കഴിയുമെന്ന് യൂറോപ്യൻ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡയറക്ടർ ബോർഡ് വിലയിരുത്തി. സെപ്റ്റംബർ ഇരുപതിന്‌ കെനിയയിൽ നടക്കുന്ന ആഫ്രിക്കൻ ഗ്ലോബൽ ബ്ലോക്ക് ചെയിൻ ഉച്ചകോടിയിൽ രാജൻ പി തൊടിയൂരിനെ ഡോക്ടറേറ്റ് നൽകി ആദരിക്കും. ( https://www.youtube.com/watch?v=G2QVvhJTvsM )

മികച്ച ചലച്ചിത്ര രചനക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, ( 2003 ) ഫിലിം ക്രിട്ടിക്സ് അവാർഡ് , മികച്ച മാദ്ധ്യമ പ്രവർത്തനത്തിനുള്ള യു എ ഇ സർക്കാർ പുരസ്കാരം എന്നിവ നേടിയിട്ടുള്ള രാജൻ പി തൊടിയൂർ 2015 ലെ പത്മശ്രീ പുരസ്കാരത്തിന് കേരളത്തിൽ നിന്ന് ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. ‘എല്ലാവർക്കും തൊഴിൽ ‘എന്ന ലക്ഷ്യവുമായി യു എസ് എ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെപ്പിംഗ് സ്റ്റോൺ എഡ്യു വിൻറെ  ( https://patentsfree.com/partners/ ) ഇന്ത്യൻ ഓപ്പറേഷൻസ് ഡയറക്റ്റർ ആണ് രാജൻ പി തൊടിയൂർ .

Share: