അങ്കണവാടി വർക്കർ / ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

Share:

എറണാകുളം : നോർത്ത് പറവൂർ ഐ.സി.ഡി.എസ്. പ്രോജക്ടിൻറെ പരിധിയിലുള്ള കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടേയും, അങ്കണവാടി ഹെൽപ്പർമാരുടേയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സർക്കാർ ഉത്തരവുകൾ പ്രകാരം) നടത്തുന്നതിനായി കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

അപേക്ഷകരുടെ പ്രായം 01.01.2023 ൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷ ഓഗസ്ററ് 5 വരെ നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർത്ത് പറവൂർ സിവിൽ സ്റ്റേഷൻ 2-ാം നിലയിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ : 0484 2448803

പുനലൂര്‍: ഐ സി ഡി എസ് പ്രൊജക്ടില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. പുനലൂര്‍ നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരും പൂര്‍ണ ആരോഗ്യമുള്ളവരുമാകണം. ഭിന്നശേഷിക്കാര്‍ അപേക്ഷിക്കേണ്ടതില്ല.
പ്രായപരിധി 18-46 വയസ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

യോഗ്യത: വര്‍ക്കര്‍ – പത്താം ക്ലാസ് പാസായിരിക്കണം, പ്രീ- പ്രൈമറി സ്‌കൂള്‍ ടീച്ചര്‍, നഴ്‌സറി ടീച്ചര്‍ പരിശീലനം ഉള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ്പര്‍ തസ്തികയ്ക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. പത്താം ക്ലാസ് പാസാകരുത്.

അപേക്ഷകളുടെ നിര്‍ദിഷ്ട മാതൃക പുനലൂര്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലും പുനലൂര്‍ നഗരസഭയിലും ലഭിക്കും. അപേക്ഷ ജൂലൈ 31 നകം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ സി ഡി എസ് പുനലൂര്‍ പ്രൊജക്ടാഫീസ്, പുനലൂര്‍ കാര്‍ഷിക വികസന ബാങ്ക് ബില്‍ഡിങ്, തൊളിക്കൊട് പി ഒ, 691333 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9446524441.

Share: