വനിതാ ശിശു വകുപ്പില്‍ എഡ്യൂക്കേറ്റര്‍ നിയമനം

പത്തനംതിട്ട : വനിതാ ശിശു വകുപ്പ് കീഴില്‍ പ്രവര്‍ത്തിക്കുന്ന വയലത്തല ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലേക്ക് 10,000 രൂപ ഹോണറേറിയം ഇനത്തില്‍ എഡ്യൂക്കേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും.
ബി.എഡും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ പത്തനംതിട്ട നിവാസികളായിരിക്കണം.
കുട്ടികളുടെ സൗകര്യപ്രദമായ സമയം അനുസരിച്ചും രാത്രികാല സേവനത്തിനും സന്നദ്ധരായിരിക്കണം. അപേക്ഷകള്‍ നേരിട്ടോ, govtobservationhomepta@gmail.com എന്ന ഇമെയിലോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വയലത്തല, ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സ് എന്ന വിലാസത്തിലോ 9744440937 എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് പത്തനംതിട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 28.