ടെക്‌നിക്കൽ അസിസ്റ്റൻറ് താൽക്കാലിക ഒഴിവ്

Share:

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ മുൻഗണനാ വിഭാഗത്തിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് (വിഷം) തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം അല്ലെങ്കിൽ തത്തല്യ യോഗ്യത ഉണ്ടാവണം. വിഷമുള്ളതും അല്ലാത്തതുമായ മൃഗങ്ങളെ കൈകാര്യം ചെയ്തുള്ള അഞ്ച് വർഷത്തെ പരിചയം വേണം.

2021 ജനുവരി ഒന്നിന് 18-41നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം)യായിരിക്കണം പ്രായം.

പ്രതിമാസം 19000-43600 രൂപയാണ് ശമ്പളം.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് മൂന്നിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

Share: