ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷനിൽ 1572 ഒഴിവുകൾ
കേന്ദ്ര സർക്കാർ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ , സിവിൽ, ഇലക്ട്രിക്കൽ, സിംഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻസ്, സ്റ്റേഷൻ മാസ്റ്റർ കൺട്രോൾ എക്സിക്യൂട്ടീവ് , സിവിൽ, ഇലക്ട്രിക്കൽ, സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ ജൂണിയർ എക്സിക്യൂട്ടീവ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ട്രാക്ക്മാൻ, ഹെൽപ്പർ, ഗേറ്റ്മാൻ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1527 ഒഴിവുകളാണുള്ളത്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. സ്റ്റേഷൻ മാസ്റ്റർ കൺട്രോളർ തസ്തികയിൽ കംപ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ ജയിക്കുന്നവർക്ക് സൈക്കോ ടെസ്റ്റും ഉണ്ടാവും. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികകളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ ജയിക്കുന്നവർക്ക് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റുണ്ടാവും.
ഒക്ടോബർ ഒന്നു മുതൽ അഞ്ചുവരെയാണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. കേരളത്തിൽ പരീക്ഷാ കേന്ദ്രങ്ങളില്ല.
അപേക്ഷിക്കേണ്ട വിധം: www.dfccil.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം അപേക്ഷ സമർപ്പിക്കുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31.