കിക്മയിൽ സൗജന്യ സി-മാറ്റ് പരിശീലനം

Share:

തിരുഃ 2024 മെയിൽ നടക്കുന്ന സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് 03.05.2024 മുതൽ ഒരാഴ്ചത്തെ സൗജന്യ സി-മാറ്റ് പരിശീലനം നടത്തുന്നു.

2024-26 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ്. സ്‌കോർ കാർഡും, ശരി ഉത്തരങ്ങളുടെ വിശകലനവും, യൂ ട്യൂബ് വീഡിയോ ക്ലാസ്സും ചേർന്നതാണ് പരിശീലന പരിപാടി.
കേരളത്തിലാകമാനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 വിദ്യാർത്ഥികൾക്കാണ് ഇതിൽ അവസരം ലഭിക്കുക. https://bit.ly/KICMA-CMAT ലിങ്ക് വഴി ഈ സൗജന്യ കോച്ചിംഗിന് രജിസ്റ്റർ ചെയ്യാം.
അവസാന തീയതി മേയ് 3 വൈകിട്ട് 5 മണിവരെ.
കൂടുതൽ വിവരങ്ങൾക്ക്: 8548618290 / 9188001600

Tagskicma
Share: