വിവിധ തസ്തികകളിലേക്ക് അഭിമുഖം
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 27 ന്
കൊച്ചി: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ താഴെ പറയുന്ന ഒഴിവുകളിലേയ്ക്ക് ജൂലൈ 27 ന് അഭിമുഖം നടത്തപ്പെടുന്നു.
എംഐഎസ് എക്‌സിക്യൂട്ടീവ്, ലിനക്‌സ് എഞ്ചിനീയര്‍, ഫ്രണ്ട്ഓഫീസ് എക്‌സിക്യൂട്ടീവ്, ടെക്‌നിക്കല്‍ കണ്ടന്റ് റൈറ്റര്‍, സെയില്‍സ് എക്‌സിക്യൂട്ടിവ്, പ്രവൃത്തിപരിചയമുള്ള പിഎച്ച്പി ഡവലപര്‍, മൊബൈല്‍ ടെക്‌നിഷ്യന്‍, ട്രെയിനേഴ്‌സ്, സിസ്റ്റം അഡ്മിന്‍ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
യോഗ്യത :ബി.ടെക് (സി.എസ്/ഐ.റ്റി)ഡിഗ്രി, പി.ജി പ്രായം 18 – 35 താത്പര്യമുള്ളവര്‍ ബയോഡാറ്റായും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ജൂലൈ 27-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍ 0484-2422452 / 2427494
യൂണിവേഴ്‌സിറ്റി കോളേജില്‍ ലൈബ്രേറിയന്‍ ഒഴിവ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഐ.എ.എസ് ലൈബ്രറിയിലേക്ക് നിലവിലുള്ള ലൈബ്രേറിയന്‍ ഗ്രേഡ് IV ന്റെ ഒഴിവിലേക്ക് ദിവസവേതനത്തിന് ലൈബ്രേറിയനെ നിയമിക്കുന്നതിന് ജൂലൈ 27ന് രാവിലെ 11ന് കോളേജ് പ്രിന്‍സിപ്പാളിന്റെ സാന്നിദ്ധ്യത്തില്‍ കൂടിക്കാഴ്ച നടത്തും. കോളേജ് ഓഫീസില്‍ അസല്‍ രേഖകളുമായി ഹാജരാകണം.