കരാര്‍ നിയമനം

Share:

മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍

എറണാകുളം സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ആശാഭവനിലെ പുരുഷ അന്തേവാസികളെ പരിചരിക്കാന്‍ മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് പുരുഷന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ എട്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആരോഗ്യമുള്ളവരും സേവന തല്‍പ്പരരുമായിരിക്കണം. രാത്രിയും പകലും ജോലി ചെയ്യാന്‍ സന്നദ്ധരായ 25 നും 50 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സൂപ്രണ്ട്, ആശാഭവന്‍ (മെന്‍), കാക്കനാട്, കുസുമഗിരി പി.ഒ, എറണാകുളം എന്ന വിലാസത്തില്‍ ജൂലൈ 28ന് വൈകീട്ട് മൂന്നിനകം അപേക്ഷിക്കണം.

ഓഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ് അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഈ മാസം 31 ന് വൈകീട്ട് 5 മണി. വിശദവിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

Share: