ക്വാളിറ്റി മോണിറ്റർ ഒഴിവ്

Share:

തൃശ്ശൂർ : മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാ തല ക്വാളിറ്റി മോണിറ്ററിങ് ടീമിലേക്ക് തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകൾ/ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും സിവിൽ / അഗ്രിക്കൾച്ചർ എൻജിനിയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് എൻജിനിയർ തസ്തികയിൽ കുറയാത്ത തസ്തികയിൽ നിന്നും വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായ പരിധി 65 വയസ്സ്.

ഒഴിവുകളുടെ എണ്ണം 10.

ഒരു ദിവസത്തെ സൈറ്റ് വിസിറ്റിന് യാത്ര ബത്ത ഉൾപ്പെടെ 1425 എന്ന പ്രതിദിന വേതന നിരക്കിൽ ഒരു മാസം പരമാവധി 21375 രൂപ വേതനം.

അപേക്ഷകരിൽ നിന്നും അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുക. അപേക്ഷകൾ ലഭിക്കാനുള്ള അവസാന തിയതി ജനുവരി 31 വൈകീട്ട് അഞ്ച് മണി. ബയോഡാറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സർവീസ് രേഖ ( പെൻഷൻ പുസ്തകം മുതലായവ ) എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജോയിന്റ് പ്രോഗ്രാം കോ – ഓർഡിനേറ്റർ, മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോൾ പി ഒ, തൃശ്ശൂർ 680003 എന്ന വിലാസത്തിൽ അപേക്ഷ നൽകണം.

ഫോൺ : 0487 2364095, 2364098.

Share: