സി എസ് ഐ ആർ – നിസ്റ്റാഡ്സ് 36 ഒഴിവുകൾ

Share:

കൌണ്‍സില്‍ ഓഫ് സയന്‍റിഫിക്  & ഇന്‍ഡസ്ട്രിയൽ റിസര്‍ച്ചിനു കീഴിൽ ന്യൂഡല്‍ഹിയിലുള്ള നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടെക്നോളജി & ഡെവലപ്മെന്‍റ് സ്റ്റഡീസിൽ 36
ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സയന്‍റിസ്റ്റ്, സീനിയര്‍ സയന്‍റിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ് എന്നീ തസ്തികകളിൽ ആണ് ഒഴിവുകള്‍. അര്‍ഹരായ വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായത്തിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

സയന്‍റിസ്റ്റ്: ഒഴിവ് 16 (ജനറല്‍-7,ഒ.ബി.സി-6,എസ്.സി-2,എസ്.ടി-1) ഉയര്‍ന്ന പ്രായം: 32 വയസ്സ്. ശമ്പളം: 15600 – 39100 + 6600 രൂപ ഗ്രേഡ് പേ.

സീനിയര്‍ സയന്‍റിസ്റ്റ്: ഒഴിവ് 6 (ജനറല്‍-4,ഒ.ബി.സി-1,എസ്.സി-1) ഉയര്‍ന്ന പ്രായം: 37 വയസ്സ്. ശമ്പളം: 15600 – 39100 + 7600 രൂപ ഗ്രേഡ് പേ.

ടെക്നിക്കല്‍ അസിസ്റ്റന്‍റ്: ഒഴിവ് 14 (ജനറല്‍-8,ഒ.ബി.സി-3,എസ്.സി-1,എസ്.ടി-1) ഉയര്‍ന്ന പ്രായം: 28 വയസ്സ്. ശമ്പളം: 9300 – 34800 + 4200 രൂപ ഗ്രേഡ് പേ

ഓൺലൈൻ  അപേക്ഷ  ലഭിക്കേണ്ട അവസാന തീയതി: മെയ് 29

വിശദവിവരങ്ങള്‍ക്ക്  www.nistads.res.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: