അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: പ്രളയാന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനും ഗതിവേഗം കൈവരിക്കുന്നതിനുമായി എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട 30 സെന്ററുകളില്‍ ഫെസിലിറ്റേഷന്‍ ഹബ്ബുകള്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് എഞ്ചിനീയര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ഫീല്‍ഡ് സ്റ്റാഫ് എന്നീ തസ്തികകളില്‍ ആറ് മാസത്തേക്ക് കരാര്‍ നിയമനം നടത്തുന്നു.

താല്‍പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് ലൈഫ് മിഷന്‍ ഓഫീസുകളില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്.

ഫോണ്‍:0471 2518274, 0497 2700143.

Share: