മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, നഴ്‌സ്

229
0
Share:

കൊച്ചി: സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം തേവരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ: വൃദ്ധസദനത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, നഴ്‌സ്‌ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, യോഗ്യത: എട്ടാം ക്ലാസ് ജയിച്ചിരിക്കണം

പ്രായം 50 വയസ് വരെ

നഴ്‌സ്, യോഗ്യത പ്ലസ് ടു, ജി.എന്‍.എം പാസായിരിക്കണം.

തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കുളള നിയമനത്തിന് (എറണാകുളം ജില്ലയിലുളളവര്‍ക്ക് മാത്രം)

വാക്-ഇന്‍-ഇന്റര്‍വ്യൂ : സെപ്തംബര്‍ 24-ന് ഉച്ചയ്ക്ക് രണ്ടിന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍.
വയോജനങ്ങളെ രാത്രിയും പകലും പരിചരിച്ച് സംരക്ഷിക്കുന്നതിന് താത്പര്യമുളളവര്‍ യോഗ്യത, വയസ് ഇവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം  വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

Share: