ജൂനിയർ ലാബ് അസിസ്റ്റൻറ് കരാർ നിയമനം

Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിൽ ജൂനിയർ ലാബ് അസിസ്റ്റൻറ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു.

ഒരൊഴിവാണുള്ളത്. ഡി.എം.എൽ.റ്റി-വി.എച്ച്.എസ്.ഇ/ഡി.എം.എൽ.റ്റിയാണ് യോഗ്യത.

ശമ്പളം 19,320 രൂപ.

കരാർ കാലാവധി ഒരു വർഷമാണ്.

നിശ്ചിത യോഗ്യതയുള്ളവർ ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 29-ന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അപേക്ഷിക്കണം.

Share: