വാക്ക്-ഇൻ ഇന്റർവ്യൂ

Share:

ആലപ്പുഴ: രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ 2018-19 ഇ-ഗവേണൻസിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പ്ലാനിങ് ഓഫീസിലേക്ക് ഐ.ടി. എക്‌സ്പർട്ട് ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവരെ ഒരു വർഷത്തേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഐ.ടി. എക്‌സ്പർട്ട് തസ്തികയിൽ ബി.ടെക്/ഐ.ടിയിൽ ഡിപ്ലോമ/കമ്പ്യൂട്ടർ സയൻസ്. രണ്ടു വർഷത്തെ പരിശീലനവും വേണം. വേതനം 20,000 രൂപ.
ഡേറ്റ എൻട്രി ഓപ്പറേറ്റർക്ക് ഡി.സി.എ (മലയാളം ,ഇംഗ്ലീഷ് ടൈപ്പിങ്/ ഡേറ്റ എൻട്രി)ഒരു വർഷത്തെ പരിശീലനവും വേണം.
വേതനം 15,000 രൂപ.
ഉദ്യോഗാർത്ഥികൾ കമ്പ്യൂട്ടർ പരിജ്ഞാന ടെസ്റ്റിനും/അഭിമുഖത്തിനുമായി ഫെബ്രുവരി 19ന് കളക്ടറേറ്റ് കോമ്പൗണ്ടിലെ ജില്ല ആസൂത്രണ സമതി സെക്രട്ടറിയേറ്റ് മന്ദിരത്തിൽ നേരിട്ട് ഹാജരാകണം.
ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കുന്നവർ രാവിലെ 10 മണിക്കും ഐ.ടി. എക്‌സ്പർട്ട് തസ്തികയിൽ അപേക്ഷിക്കുന്നവർ 11 മണിക്കും ഹാജരാകണമെന്ന് ജില്ല പ്ലാനിങ് ഓഫീസർ അറിയിച്ചു.

Share: