വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ് അഭിമുഖം

Share:

തൃശ്ശുർ: മതിലകം ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വഴി കര്‍ഷകൻറെ വീട്ടുപടിക്കല്‍ മൃഗചികിത്സ സേവനം നല്‍കുന്നതിന് (ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെ) ഒരു വെറ്ററിനറി സര്‍ജനേയും ഒരു പാരാവെറ്റിനേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 90ല്‍ കുറഞ്ഞ ദിവസത്തേക്കാണ് നിയമനം.

വെറ്ററിനറി ഡോക്ടര്‍ യോഗ്യത- വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മതിലകം ബ്ലോക്കിലും പരിസരത്തും താമസക്കാരായവര്‍ക്ക് മുന്‍ഗണന.

പാരാവെറ്റ് യോഗ്യത- വി എച്ച് എസ് സി പാസായവരും, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസില്‍ നിന്നും വെറ്ററിനറി ലബോറട്ടറി ടെക്‌നിക്‌സ്, ഫാര്‍മസി ആന്‍ഡ് നഴ്‌സിങില്‍ സ്‌റ്റൈപ്പൻറോ ടെ പരിശീലനം ലഭിച്ചവരും ആയിരിക്കണം. ഇവരുടെ അഭാവത്തില്‍ വി എച്ച് എസ് സി ലൈഫ്സ്റ്റോക്ക് മാനേജ്മെന്റ്/ വി എച്ച് എസ് സി ഇന്‍ എന്‍ എസ് ക്യൂ എഫ് കോഴ്സ് ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍/സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍ യോഗ്യതയുള്ളവരേയും പരിഗണിക്കും. ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ലൈസന്‍സ് അഭിലഷണീയം.

താല്‍പര്യമുള്ളവര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഫെബ്രുവരി 29ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം.
ഫോണ്‍: 0487 2361216.

Share: