വെറ്റിനറി ഡോക്ടര്‍ ഒഴിവ്

Share:

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പില്‍ ജില്ലയിലെ ആര്യാട്, വെളിയനാട്, ഹരിപ്പാട്, മാവേലിക്കര എന്നീ ബ്ളോക്കുകളില്‍ രാത്രികാല അടിയന്തിര വെറ്റിനറി സേവനത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വെറ്റിനറി ഡോക്ടര്‍ തസ്തികയിലേക്ക് നിയമിക്കുന്നതിന് വാക്ക് -ഇന്‍ – ഇൻറര്‍വ്യൂ നടത്തും.
ഫെബ്രുവരി 6 രാവിലെ 11 മണി മുതലാണ് അഭിമുഖം.വെറ്റിനറി സയന്‍സിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതകളോടൊപ്പം ക്ലിനിക്കല്‍ ഒബ്സ്‌ട്രെട്ടറിക്‌സ്, ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.
ആഴ്ചയില്‍ ആറു ദിവസം പ്രവര്‍ത്തി ദിവസം ആയിരിക്കും, പരമാവധി 8,9 ദിവസത്തേയ്ക്കോ അല്ലാത്തപക്ഷം എംപ്ലോയ്മെൻറ് നിന്നുള്ള നിയമനം നടക്കുന്നത് വരെയോ ആയിരിക്കും നിയമന കാലാവധി.
വിവരങ്ങള്‍ക്ക് : 0477 2252431

Share: