ജൂനിയർ ഡോക്ടർ നിയമനം

Share:

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജൂനിയർ ഡോക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

വാക്-ഇൻ ഇൻറ ർവ്യൂ ജൂലൈ 3 രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിൻറെ ഓഫീസിൽ നടക്കും.

എംബിബിഎസ് (MBBS) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ/ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം.

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം നിശ്ചിത സമയത്ത് സൂപ്രണ്ടിൻറെ ഓഫീസിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് 0484-2386000

Tagsdoctor
Share: