സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിവിലുണ്ട്.
ബി.എഡ്. (സ്പെഷ്യൽ എഡ്യൂക്കേഷൻ ഇൻ ഓട്ടിസം, ലേണിങ് ഡിസെബിലിറ്റി, മെൻറൽ റിറ്റാർഡേഷൻ, ഹിയറിങ് ഇംപെയർമെൻറ് ആൻഡ് വിഷ്വൽ ഇംപെയർമെൻറ്) ആണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 10 നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.





