താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു

Share:

തൃശൂർ : ചാവക്കാട് ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ജീവനക്കാരെ നിയമിക്കുന്നു.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ, കെയർ ടേക്കർ, കുക്ക്, മെസ് ബോയ്, വാർഡൻ കം ട്യൂട്ടർ എന്നീ തസ്തികകളിലാണ് ഒഴിവ്.

അപേക്ഷകർ 35 വയസ്സിനുമേൽ പ്രായമുള്ള വരുംസ്ഥായിയായ രോഗങ്ങളില്ലാത്തവരുമായിരിക്കണം. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി ഒക്ടോബർ 26 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചാവക്കാട്, പുത്തൻകടപ്പുറം സ്കൂളിൽ വച്ച് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഫോൺ: 0487 2501965, 8921526800, 9496330610

Share: