ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; ഇന്റര്‍വ്യൂ 7-ന്

Share:

കൊച്ചി: കളമശേരി വനിത ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഡിസംബര്‍ ഏഴിന് രാവിലെ 11-ന് നടത്തുന്നു.

യോഗ്യത : എം.ബി.എ/ബി.ബി.എ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ് വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദവും/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ഡി.ജി.ഇ.റ്റി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ ട്രെയിനിംഗ് ലഭിച്ച അംഗീകൃത സര്‍വകലാശാലാ ബിരുദവും/ഡിപ്ലോമയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.

താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0484-2544750.

Share: