വെറ്ററിനറി സര്‍ജന്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 15 ന്

Share:

കൊല്ലം:  ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി നടത്തിപ്പിലേക്ക് നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കും.

വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുള്ളവര്‍ ജനുവരി 15 ന് രാവിലെ 10.30 ന് തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അഭിമുഖത്തിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

വിശദ വിവരങ്ങള്‍ 0474-2793464 നമ്പരില്‍ ലഭിക്കും.

Share: