വനിത ശിശുവികസന വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം

Share:

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ്(പാർട്ട് ടൈം), ഫീൽഡ് വർക്കർ, അസിസ്റ്റന്റ് കെയർ ടേക്കർ തസ്തികകളിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തിൽ താത്പര്യമുള്ള സ്ത്രീ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

വാക്ക് ഇൻ ഇന്റർവ്യൂ 19ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കുഞ്ചാലുംമൂട്ടിലെ സംസ്ഥാന ഓഫീസിൽ നടക്കും.

സോഷ്യൽ വർക്കർ കം കേസ് വർക്കർ, ഫീൽഡ് വർക്കർ തസ്തികകളിൽ എം.എസ്.ഡബ്ല്യു/എം.എ(സോഷ്യോളജി)/എം.എ(സൈക്കോളജി) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സൈക്കോളജിസ്റ്റ്(പാർട്ട് ടൈം) തസ്തികയിൽ എം.എസ്‌സി/ എം.എ(സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം.

ഫീൽഡ് വർക്കർ എം.എസ്.ഡബ്ല്യു/ എം.എ.

പ്രായപരിധി 18നും 35 വയസ്സിനുമിടയിൽ.

അസിസ്റ്റന്റ് കെയർടേക്കർ തസ്തികയിൽ പ്രീഡിഗ്രിയാണ് യോഗ്യത.

പ്രായം 25നും 45നും മധ്യേ.

നിർദ്ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തിൽ തത്പരരായ സ്ത്രീ ഉദ്യോഗാർത്ഥികൾ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവയുമായി ഇന്റർവ്യൂവിനെത്തണം.

പാർട്ട് ടൈം തസ്തികകൾ ഒഴികെ മറ്റെല്ലാം താമസിച്ച് ജോലി ചെയ്യേണ്ടവയാണ്.

Tagswalkin
Share: