ആരോഗ്യ സർവകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ

Share:

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ (ഐ.ടി) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 30,675 രൂപ.

യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും സർവകലാശാല വെബ്‌സൈറ്റ് (www.kuhs.ac.in) ൽ Appointments എന്ന ലിങ്ക് സന്ദർശിക്കുക.

നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിന് മുൻപായി രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവകലാശാല, മെഡിക്കൽകോളേജ് പി.ഒ., തൃശ്ശൂർ-680596 എന്ന വിലാസത്തിൽ ലഭിക്കണം.

Share: