സ്‌പോക്കണ്‍ ഇംഗ്ലീഷ് ട്യൂട്ടര്‍ നിയമനം

278
0
Share:

കാസർഗോഡ്: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ പരവനടുക്കത്ത് കാസര്‍കോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ അഞ്ചു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് ട്യൂട്ടറെ നിയമിക്കുന്നു.

ഇംഗ്ലീഷ് ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. (കമ്മ്യൂണികേറ്റിവ് ഇംഗ്ലിഷ് അഭികാമ്യം).അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ഈ മാസം 14ന് രാവിലെ 10 മണിക്ക് കുടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഫോണ്‍: 04994 239969

Tagstutor
Share: