ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യ​ത്തി​ൽ വ​ർ​ക്ക് അ​സി​സ്റ്റ​ന്‍റ്: 80 ഒഴിവുകൾ

Share:

തി​രു​വ​ന​ന്ത​പു​രം : ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്രൊ​ഡ​ക്ട്സി​ൽ നിലവിലുള്ള വ​ർ​ക്ക് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 80 ഒഴിവുകളാണുള്ളത്.

വ​ർ​ക്ക് അ​സി​സ്റ്റ​ന്‍റ് -പ്രൊ​ഡ​ക്ഷ​ൻ: 47 ഒ​ഴി​വ്
യോ​ഗ്യ​ത: കെ​മി​സ്ട്രി ഒ​രു വി​ഷ​യ​മാ​യു​ള്ള പ്രീ​ഡി​ഗ്രി/ പ്ല​സ്ടു പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ അ​പ്ര​ന്‍​റി​സ്ഷി​പ്പ് ട്രെ​യി​നിം​ഗ് സ്കീ​മി​ന്‍റെ കീ​ഴി​ലു​ള്ള അ​റ്റ​ൻ​ഡ​ന്‍​റ് ഓ​പ്പ​റേ​റ്റ​ർ ട്രേ​ഡി​ൽ എ​ൻ​എ​സി യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

ഫി​റ്റ​ർ-15, വെ​ൽ​ഡ​ർ-​ഒ​ന്ന്, ഇ​ല​ക്‌ട്രീ​ഷ്യ​ൻ- 07 ഒ​ഴി​വ്
യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ ഐ​ടി​ഐ സ​ർട്ടി​ഫി​ക്ക​റ്റ്.

ഇ​ൻ​സ്ട്രു​മെ​ന്‍റേഷ​ൻ: 02 ഒ​ഴി​വ്
യോ​ഗ്യ​ത: ഇ​ൻ​സ്ട്രു​മെ​ന്‍റ് മെ​ക്കാ​നി​ക്ക്/​ഇ​ല​ക്‌ട്രോ​ണി​ക്സ് ട്രേ​ഡി​ൽ നേ​ടി ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ്.

സാ​നി​റ്റ​റി പ്ലം​ബ​ർ: 01ഒ​ഴി​വ്
യോ​ഗ്യ​ത: പ്ലം​ബ​ർ ട്രേ​ഡി​ൽ ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ്.

ലെ​ഡ് ലെ​ന​ർ: 02 ഒ​ഴി​വ്
യോ​ഗ്യ​ത: വെ​ൽ​ഡ​ർ ട്രേ​ഡി​ൽ ഐ​ടി​ഐ സ​ർ​ട്ടി​ഫി​ക്ക​റ്റ്.

ബ്രി​ക്ക് ലെ​യ​ർ: 01 ഒ​ഴി​വ്
യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ്/ ജെ​ടി​എ​സ്്സി

റി​ഗ്ഗ​ർ:​04 ഒ​ഴി​വ്
യോ​ഗ്യ​ത: പ​ത്താം​ക്ലാ​സ്/ ജെ​ടി​എ​സ്്സി.
പ്രാ​യം: 01.01.2020ന് 18 ​നും 36 നും ​ഇ​ട​യി​ൽ.
ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. മു​ൻ വി​ജ്ഞാ​പ​ന​ത്തി​ൽ ത​പാ​ലി​ൽ അ​പേ​ക്ഷി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യും അ​പേ​ക്ഷി​ക്ക​ണം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നും www.travancoretitanium.com എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക.

എ​ഴു​ത്തു​പ​രീ​ക്ഷ ന​ട​ത്തി അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യ്യാ​റാ​ക്കു​ന്ന ലി​സ്റ്റ് പ്ര​കാ​രം അ​ർ​ഹ​ത​യു​ള്ള​വ​രെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യുടെയും അ​ഭി​മു​ഖ​ത്തിന്റേയും അടിസ്ഥാനത്തിലാണ് തെ​ര​ഞ്ഞെ​ടു​ക്കുന്നത്.

അ​പേ​ക്ഷാ​ഫീ​സ്: ജ​ന​റ​ൽ/ ഒ​ബി​സി വി​ഭാ​ഗ​ത്തി​ന് 400 രൂ​പ. എ​സ്്സി/ എ​സ്ടി വി​ഭാ​ഗ​ത്തി​ന് ഫീ​സി​ല്ല.

ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​കം ഫീ​സു​ണ്ട്. ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​യ്ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം പ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും ഒ​പ്പും അ​പ്‌ലോഡ് ചെ​യ്യ​ണം. കൂ​ടാ​തെ വ​യ​സ് തെ​ളി​യി​ക്കു​ന്ന​തി​നാ​യി എ​സ്്എ​സ്്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റു​യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അപ്‌ലോഡ് ചെ​യ്യ​ണം.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 10

Tagsttp
Share: