ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം

Share:

തിരുവനന്തപുരം: പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറർപ്രണർഷിപ്പ് ഡെവലപ്പ്‌മെൻറ് , വ്യവസായ വാണിജ്യ വകുപ്പ് 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

ജൂൺ 19 മുതൽ 31 വരെ കളമശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിൻറെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകൻ റെ അനുഭവം പങ്കിടൽ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ നിരവധി സെഷനുകളാണ് ഉൾപെടുത്തിയിരിക്കുന്നത്.

കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജിഎസ്ടി ഉൾപ്പെടെ 5,900 രൂപയാണ് 10 ദിവസത്തെ പരിശീലനത്തിൻറെ ഫീസ്.
താത്പര്യമുള്ളവർ കെ.ഐ.ഇ.ഡി യുടെ വെബ്‌സൈറ്റായ www.kied.info -ൽ ഓൺലൈനായി ജൂൺ 15 ന് മുൻപ് അപേക്ഷ സമർപ്പിക്കണം. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർക്ക് പരിശീലനത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0484 2532890 / 2550322/7012376994.

Share: