സൗജന്യ പരീക്ഷാ പരിശീലനം

266
0
Share:

പി.എസ്.സി ഉള്‍പ്പെടെയുള്ള വിവിധ മത്സര പരീക്ഷകള്‍ക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ അടൂരിലും പത്തനംതിട്ടയിലും സൗജന്യ പരിശീലനം നല്‍കുന്നു.

എസ്.എസ്.എല്‍.സി പാസായ, 18നും 36നും മധ്യേ പ്രായമുള്ളവര്‍ക്ക് (നിയമാനുസൃത വയസിളവ് ലഭിക്കും) പങ്കെടുക്കാം. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും റാന്നി, മല്ലപ്പള്ളി ഠൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവ ര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും തിരുവല്ല, അടൂര്‍ ഠൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അടൂര്‍ ഠൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഈ മാസം 15ന് മുമ്പ് നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം.

Share: