പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം

Share:

കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം (സി.പി.എസ്.റ്റി) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് & പ്രൊസീജിയറിന്റെ അഞ്ചാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. റഗുലര്‍ വിദ്യാര്‍ത്ഥികള്‍, പൊതുപ്രവര്‍ത്തകര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും നിയമസഭയുടെ www.niyamasabha.org വെബ്‌സൈറ്റിലും നേരിട്ടും തപാലിലും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ സെപ്റ്റംബര്‍ 15ന് മുമ്പ് അണ്ടര്‍ സെക്രട്ടറി, പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം, റൂം നമ്പര്‍ 728, നിയമസഭാ മന്ദിരം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ ലഭിക്കണം.

വെബ്‌സൈറ്റ്: www.niyamasabha.org

ഫോണ്‍: 0471 2512662, 2512453, 2512670, 9496551719.

Share: