ട്രേഡ്മാൻ ഒഴിവ്

Share:

കണ്ണൂർ: ഗവ.എഞ്ചിനീയറിംഗ് കോളേജ് (ധർമശാല) സിവിൽ ഡിപ്പാർട്മെൻറിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്ക്കാലികമായി ട്രേഡ്മാൻമാരെ നിയമിക്കുന്നു.
യോഗ്യത :ഐടിഐ / ടിഎച്ച്എസ്എൽസി/തത്തുല്യം. അല്ലെങ്കിൽ എൻടിസി/കെജിസിഇ/വിഎച്ച്എസ്ഇ എന്നിവയിൽ ഏതെങ്കിലും പാസായിരിക്കണം. അതാത് ട്രേഡിൽ പ്രാവീണ്യം അഭികാമ്യം.
ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷക്കും തുടർന്നുള്ള കൂടിക്കാഴ്ച്ചക്കുമായി അസ്സൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 26-ന് രാവിലെ 10 മണിക്ക് കോളേജിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in സന്ദർശിക്കുക.

Share: