ട്രേഡ്‌സ്മാന്‍ (കാര്‍പെൻററി-സിവില്‍)) ഒഴിവ്

Share:

തിരുവനന്തപുരം: ശ്രീകാര്യം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിലവിലുള്ള ട്രേഡ്‌സ്മാന്‍ (കാര്‍പെൻററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. ഐ.ടി.ഐ കാര്‍പെൻററിയാണ് യോഗ്യത.
താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2590079, 9400006462.

ട്രേഡ്‌സ്മാന്‍ (സിവില്‍) ഒഴിവ്

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ (സിവില്‍) തസ്തികയില്‍ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. റ്റി.എച്ച്.എസ്.എല്‍.സി/ ഐ.റ്റി.ഐ/ വി.എച്ച്.എസ്.സിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ക്ക് ജൂണ്‍ 27ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.cpt.ac.in) ലഭ്യമാണ്.

ഫോണ്‍: 04712360391.

Share: