ട്രേഡ്സ്മാൻ: അഭിമുഖം ജൂൺ 27ന്

Share:

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ ട്രേഡ്സ്മാൻ തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂൺ 27ന് രാവിലെ 10ന് കോളജിൽ നടത്തും. രണ്ട് ഒഴിവുകളാണുള്ളത്.

ഐ.ടി.ഐ/ടി.എച്ച്.എസ്.എൽ.സി/വി.എച്ച്.എസ്.സി (സിവിൽ) എന്നിവയാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.cpt.ac.in

Share: