അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

Share:

തിരുവനന്തപുരം:  ബാർട്ടൺ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റൻറ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ഇ / ബി.ടെക് ബിരുദവും, എം.ഇ /എം.ടെക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ആണ് യോഗ്യത.

അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജൂലൈ 31നു രാവിലെ 10ന് കോളജിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.

Share: