അധ്യാപകരെ ആവശ്യമുണ്ട്

Share:

എറണാകുളം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പൊതുഅവധി ദിവസങ്ങളിൽ മാത്രം നടത്തിവരുന്ന പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളുടെ സമ്പർക്ക പഠന കേന്ദ്രങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഓണറേറിയം അടിസ്ഥാനത്തിൽ ക്ലാസ്സ് എടുക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള അധ്യാപകരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താത്പര്യമുള്ളവർ ക്ലാസ്സ് എടുക്കാൻ കഴിയുന്ന വിഷയത്തിൻറെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 29 ന് മുൻപായി അപേക്ഷിക്കണം. ജില്ലാ സാക്ഷരതാ മിഷൻ ഓഫീസ് , എറണാകുളം , സിവിൽ സ്റ്റേഷൻ, കാക്കനാട് നാലാം നില, എന്ന വിലസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പത്താംതരം തുല്യതാകോഴ്‌സ് വിഷങ്ങൾ – ഫിസിക്സ്, കെമിസ്ട്രി, ഗണിതം (യോഗ്യത- ബിരുദവും ബി. എഡും ).
ഹയർസെക്കൻഡറി തുല്യതാകോഴ്‌സ് വിഷങ്ങൾ – ഇംഗ്ലീഷ്, പൊളിറ്റിക്സ്, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, ഹിസ്റ്ററി, സോഷ്യോളജി (യോഗ്യത- പി.ജി, ബി. എഡ്, സെറ്റ് )
കൂടുതൽ വിവരങ്ങൾക്ക്:  9447306828, 04842426596

Share: