സൗത്ത് ഈസ്റ്റേൺ റെയില്‍വേയില്‍ ഇന്‍സ്ട്രക്ടര്‍

Share:

സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഖരഗ്പൂരിലെ എസ് ആന്‍ഡ് ടി ട്രെയിനിങ് സെൻററിലുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്.

സീനിയര്‍ ഇന്‍സ്ട്രക്ടര്‍ -(ടെലി)- 1
സീനയര്‍ ഇന്‍സ്ട്രക്ടര്‍ -(സിഗ്നല്‍)- 1
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ -(ടെലി)- 4
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സിഗ്നല്‍)- 5 എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യത

സീനിയര്‍ ഇന്‍സ്ട്രക്ടര്‍: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍ഫൊമേഷന്‍ ടെക്‌നോളജി/ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എഞ്ചിനീയറിങ് എന്നിവയിലുള്ള ബിരുദമോ എം.എസ്.സി ഇലക്ട്രോണിക്‌സോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍: ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ ഇന്‍ഫൊമേഷന്‍ ടെക്‌നോളജി/ കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എഞ്ചിനീയറിങ് എന്നിവയിലുള്ള മൂന്ന് വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ്.

എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് .
കൂടുതല്‍ വിവരങ്ങള്‍ https://ser.indianrailways.gov.in/ എന്ന വെബ് സൈറ്റിൽ ലഭിക്കും.
അവസാന തീയതി: സെപ്റ്റംബര്‍ 16.

Share: