ഐ.ബി.പി.എസ്‌. അപേക്ഷ ക്ഷണിച്ചു: ബാങ്കുകളിൽ 1315 ഒഴിവുകൾ

Share:

രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളിലെ സ്‌പെഷ്യലിസ്‌റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിനുള്ള ഏഴാമത്‌ കോമണ്‍ റിട്ടേണ്‍ എക്‌സാമിനേഷന്‌ (CRP SPL VII) ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബാങ്കിങ്‌ പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്‌.) അപേക്ഷ ക്ഷണിച്ചു. വിവിധ ബാങ്കുകളിലായി ആകെ 1315 ഒഴിവുകളാണുള്ളത്.

ഐ.ടി. ഓഫീസര്‍ -120, അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ്‌ ഓഫീസര്‍- 875, രാജ്‌ഭാഷ അധികാരി- 30, ലോ ഓഫീസര്‍- 60, എച്ച്‌.ആര്‍/പേഴ്‌സണല്‍ ഓഫിസര്‍ -35, മാര്‍ക്കറ്റിങ്‌ ഓഫീസര്‍- 195.

പോസ്‌റ്റ് കോഡ്‌- 01 ഐ.ടി. ഓഫീസര്‍ (സ്‌കെയില്‍- 1): പ്രായം 20- 30. കംപ്യൂട്ടര്‍ സയന്‍സ്‌/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ടെലികമ്യൂണിക്കേഷന്‍സ്‌/ഇലക്‌ട്രോണിക്‌സ് ആന്‍ഡ്‌ ഇന്‍സ്‌ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്‌ ബിരുദം/ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദവും ഡൊയോക്ക്‌ ബി ലെവല്‍ വിജയവും.

പോസ്‌റ്റ് കോഡ്‌- 02 അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ്‌ ഓഫീസര്‍ (സ്‌കെയില്‍- 1): പ്രായം 20-30. നാലുവര്‍ഷത്തെ അഗ്രികള്‍ച്ചര്‍ ബിരുദം അല്ലെങ്കില്‍ ഹോര്‍ട്ടികള്‍ച്ചര്‍/അനിമല്‍ ഹസ്‌ബന്‍ഡറി/വെറ്ററിനറി സയന്‍സ്‌/ഡെയറി സയന്‍സ്‌/അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങ്‌/ഫിഷറീസ്‌ സയന്‍സ്‌/പിസിക്കള്‍ച്ചര്‍/അഗ്രിമാര്‍ക്കറ്റിങ്‌ ആന്‍ഡ്‌ കോ-ഓപ്പറേഷന്‍/കോ-ഓപ്പറേഷന്‍ ആന്‍ഡ്‌ ബാങ്കിങ്‌/അഗ്രോ-ഫോറസ്‌ട്രി/ഫോറസ്‌ട്രി/ അഗ്രിക്കള്‍ച്ചര്‍ ബയോടെക്‌നോളജി/ഫുഡ്‌ സയന്‍സ്‌/ അഗ്രിക്കള്‍ച്ചര്‍ ബിസിനസ്‌ മാനേജ്‌മെന്റ്‌/ഫുഡ്‌ ടെക്‌നോളജി/ ഡെയറി ടെക്‌നോളജി തുടങ്ങിയവ അനുബന്ധ വിഷയങ്ങളിലുള്ള ബിരുദം.

പോസ്‌റ്റ് കോഡ്‌- 03 രാജ്‌ഭാഷാ അധികാരി (സ്‌കെയില്‍- 1): പ്രായം 20-30. ഇംഗ്ലീഷ്‌ ഒരു വിഷയമായി നേടിയ ബിരുദത്തിനുശേഷം ഹിന്ദിയില്‍ നേടിയ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളായി പഠിച്ച്‌ ബിരുദം നേടിയതിനുശേഷം സംസ്‌കൃതത്തില്‍ നേടിയ ബിരുദാന്തര ബിരുദം.

പോസ്‌റ്റ് കോഡ്‌- 04 ലോ ഓഫീസര്‍ (സ്‌കെയില്‍- 1) : പ്രായം 20-30. നിയമത്തില്‍ ബിരുദം, ബാര്‍ കൗണ്‍സില്‍ അംഗത്വം.

പോസ്‌റ്റ് കോഡ്‌- 05 എച്ച്‌.ആര്‍/പേഴ്‌സണല്‍ (സ്‌കെയില്‍- 1): പ്രായം 20-30. ബിരുദം, പേഴ്‌സണല്‍ മാനേജ്‌മെന്റ്‌/ഇന്‍ഡസ്‌ട്രിയല്‍ റിലേഷന്‍സ്‌/എച്ച്‌.ആര്‍./എച്ച്‌.ആര്‍.ഡി./സോഷ്യല്‍ വര്‍ക്ക്‌/ലേബര്‍ ലോയില്‍ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ.

പോസ്‌റ്റ് കോഡ്‌- 06 മാര്‍ക്കറ്റിങ്‌ ഓഫീസര്‍ (സ്‌കെയില്‍- 1): പ്രായം 20- 30. മാര്‍ക്കറ്റിങ്‌ സ്‌പെഷലൈസേഷനോടെയുള്ള ഫുള്‍ടൈം എം.ബി.എ./രണ്ടു വര്‍ഷത്തെ പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി.എം./പി.ജി.പി.എം./പി.ജി.ഡി.എം/എം.എം.എസ്‌. പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ കണക്കാക്കുന്നത്‌ 2017 നവംബര്‍ 27 അടിസ്‌ഥാനമാക്കിയാണ്‌. എസ്‌.സി, എസ്‌.ടിക്കാര്‍ക്ക്‌ അഞ്ചു വര്‍ഷവും ഒ.ബി.സിക്ക്‌ മൂന്നു വര്‍ഷവും അംഗപരിമിതര്‍ക്ക്‌ 10 വര്‍ഷവും വിമുക്‌തഭടന്മാര്‍ക്ക്‌ അഞ്ചുവര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ്‌ അനുവദിക്കും.

ഡിസംബര്‍ 30, 31 തീയതികളിലായിരിക്കും പരീക്ഷ. കോള്‍ലെറ്റര്‍ ഡിസംബറില്‍ വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം. ഓണ്‍ലൈന്‍ രീതിയിലാവും പരീക്ഷ. കേരളത്തില്‍ (സ്‌റ്റേറ്റ്‌ കോഡ്‌ 28) തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവയാണ്‌ പരീക്ഷാകേന്ദ്രങ്ങള്‍. പരീക്ഷയുടെ സിലബസും വെബ്‌സൈറ്റിലെ വിജ്‌ഞാപനത്തിലുണ്ട്‌. 600 രൂപയാണ്‌ അപേക്ഷാഫീസ്‌. അംഗപരിമിതര്‍, എസ്‌.സി, എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ 100 രൂപ. ഓണ്‍ലൈനായി മാത്രമേ ഫീസടയ്‌ക്കാനാകൂ. www.ibps.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ അയയ്‌ക്കണം. ഏതെങ്കിലും ഒരു തസ്‌തികയിലേക്ക്‌ മാത്രമേ അപേക്ഷക്കാവൂ. ഒന്നില്‍ കൂടുതല്‍ തസ്‌തികയിലേക്ക്‌ അപേക്ഷിക്കുന്നതും ഒന്നില്‍ കൂടുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നതും അയോഗ്യതയാകും.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിനുശേഷം പ്രിന്റൗട്ട്‌ എടുത്ത്‌ സൂക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 27.
കൂടുതൽ വിവരങ്ങൾ www.ibps.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും .

Share: