സഖി വണ്‍ സ്‌റ്റോപ് സെന്ററിൽ ഒഴിവുകൾ

Share:

അതിക്രമങ്ങള്‍ക്കു വിധേയരാകുന്ന സ്ത്രീകളുടെയും, കുട്ടികളുടേയും സംരക്ഷണത്തിനുംമറ്റു സഹായങ്ങള്‍ക്കുമായി എറണാകുളം ജില്ലയില്‍ ആരംഭിക്കുന്ന സഖിവണ്‍സ്‌റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ എറണാകുളം ജില്ലയില്‍ ഉള്ളവരായിക്കണം. ഐ.ടി സ്റ്റാഫ് ഒഴികെയുള്ള തസ്തികകളില്‍ സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

1. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്ക് യോഗ്യത . എം എസ്.ഡബ്ല്യൂ/എല്‍.എല്‍.ബി (പ്രായം 28- 40)

2. കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് യോഗ്യത: എംഎസ് ഡബ്ല്യൂ/എല്‍.എല്‍.ബി (പ്രായം 28-40)

3. കൗണ്‍സിലര്‍ തസ്തികയിലേക്ക് യോഗ്യത: എം. എസ്.ഡബ്ല്യൂ/ എം.എസ് സി ക്ലിനിക്കല്‍ സൈക്കോളജി(പ്രായം 28–40)

4. ഐ.ടി സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യത: ബിരുദം+ കംബ്യൂട്ടര്‍/ ഡിപ്ലോമ ഇന്‍ ഐ.ടി (പ്രായം 25–40)

5. ഹെല്‍പ്പര്‍ സ്തികയിലേക്ക് യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം(പ്രായം 30- 55)

താല്‍പര്യമുള്ളവര്‍ അപേക്ഷ ജനുവരി 28 വൈകീട്ട് അഞ്ചിന് മുമ്പായി കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04852810601 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Share: