താത്കാലിക നിയമനം

268
0
Share:

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനമായ കലൂര്‍ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ വിവിധ പ്രോജെക്ട്കളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഇനി പറയുന്ന യോഗ്യത യുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് /കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതിലെങ്കിലും ഡിപ്‌ളോമ, ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് /കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി എന്നിവയിലേതിലെങ്കിലും ബിടെക്, ഇലക്ട്രിക്കല്‍ /ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ ടി എന്നിവയിലേതിലെങ്കിലും എംടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍മാര്‍ച്ച് ഒമ്പതിനു മുമ്പ് ഒറിജനല്‍ സര്‍ട്ടിഫിക്കറ്റും ഓരോ കോപ്പികളും സഹിതം മോഡല്‍ ഫിനിഷിങ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

Share: