മോഡൽ റസിഡൻഷ്യൽ സ്‌കൂൾ അധ്യാപക നിയമനം

Share:

കണ്ണൂർ: പട്ടികവർഗ വികസന വകുപ്പിന് കീഴിലെ തളിപ്പറമ്പ് പട്ടുവം മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ 2019-20 അധ്യയന വർഷം അധ്യാപക തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പി എസ് സി നിയമനത്തിനുള്ള യോഗ്യത വേണം. അപേക്ഷ വെള്ള പേപ്പറിൽ തയ്യാറാക്കി മാർച്ച് 15 ന് അഞ്ച് മണിക്ക് മുമ്പ് കണ്ണൂർ ഐ ടി ഡി പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.

ഹൈസ്‌കൂൾ സെക്ഷനിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, ഫിസിക്കൽ എജുക്കേഷൻ, എം സി ആർ ടി എന്നീ വിഷയങ്ങളിലും ഹയർ സെക്കന്ററിയിൽ ഇംഗ്ലീഷ്, സുവോളജി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, കൊമേഴ്‌സ് എന്നീ വിഷയങ്ങളിലുമാണ് ഒഴിവുകൾ. ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർക്ക് 34,605 രൂപയും ഹൈസ്‌കൂൾ അസിസ്റ്റന്റിന് 31,290 രൂപയും പി ഡി ടീച്ചർക്ക് 27,010 രൂപയും വേതനമായി ലഭിക്കും. ഫോൺ: 0497 2700357(ഐ ടി ഡി പി കണ്ണൂർ), 04602 203020(എം ആർ എസ് കണ്ണൂർ).

Share: