ടെക്‌നിക്കൽ അസിസ്റ്റന്റ്
കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം, എറണാകുളം (12 ഒഴിവ്), കോഴിക്കോട് (എട്ട് ഒഴിവ്) ലബോറട്ടറികളിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
പ്രതിമാസം 24,625 രൂപ ഏകീകൃത വേതനം ലഭിക്കും.
ബി.എസ്‌സി കെമിസ്ട്രിയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് യോഗ്യത. ഫോറൻസിക് സയൻസ് ലബോറട്ടറി/ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി എന്നിവിടങ്ങളിൽ കുറഞ്ഞത് മൂന്ന് മാസത്തെ പ്രവൃത്തിപരിചയം വേണം. കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറി കോമ്പൗണ്ടിലുള്ള കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ ഡിസംബർ 17ന് രാവിലെ 10.30ന് അഭിമുഖം നടത്തും. താല്പര്യമുള്ളവർ 8592804860 എന്ന ഫോൺ നമ്പരിലോ celdtvm@gmail.com ലോ 13നു മുമ്പ് രജിസ്റ്റർ ചെയ്യണം.
കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിനകത്തെ സ്റ്റേഡിയത്തിനടുത്തുള്ള കോഴിക്കോട് റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ ഡിസംബർ 18ന് രാവിലെ 10.30ന് ഇന്റർവ്യൂ നടക്കും.
താല്പര്യമുള്ളവർ 14ന് മുമ്പ് 9447300506 എന്ന നമ്പരിലോ rcelkozhikode@gmail.com ലോ രജിസ്റ്റർ ചെയ്യണം.
കാക്കനാടുള്ള എറണാകുളം റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ 19ന് രാവിലെ 10.30ന് ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ 17ന് മുമ്പ് 9447391356 എന്ന ഫോൺ നമ്പരിലോ rcelekm@gmail.com ലോ രജിസ്റ്റർ ചെയ്യണം.
ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ (ആധാർ, ഇലക്ഷൻ ഐ.ഡി കാർഡ്) എന്നിവയുടെ അസ്സൽ സഹിതം ഹാജരാകണം.