പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടര്‍

Share:

കൊല്ലം: ജില്ലയിലെ ബ്ലോക്ക്/മുനിസിപ്പല്‍/കോര്‍പ്പറേഷനുകളിലെ പട്ടികജാതി വികസന ഓഫീസുകളില്‍ പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏരൂര്‍, തെ•ല, കുളത്തൂപ്പുഴ, പേരയം, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത്, മൈനാഗപ്പള്ളി, പോരുവഴി, കുന്നത്തൂര്‍, പടിഞ്ഞാറെ കല്ലട, വെട്ടിക്കവല, മൈലം, പവിത്രേശ്വരം, കുളക്കട, മേലില, പേരയം, കുണ്ടറ, മണ്‍ട്രോതുരുത്ത് ഒഴികെയുള്ള പഞ്ചായത്തുകളില്‍ ഓരോ പ്രമോട്ടര്‍മാരെയും മുനിസിപ്പാലിറ്റികളില്‍ മൂന്നുപേരെ വീതവും കോര്‍പ്പറേഷനില്‍ അഞ്ചുപേരെയുമാണ് നിയമിക്കുന്നത്.
പ്രായം 18നും 40നും ഇടയില്‍. യോഗ്യത പ്രീഡിഗ്രി/പ്ലസ് ടൂ ജയിച്ചിരിക്കണം. ജില്ലയിലെ പ്രമോട്ടര്‍മാരില്‍ 10 ശതമാനം പേരെ പട്ടികജാതി മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നാകും തിരഞ്ഞെടുക്കുക. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായപരിധി 50 വയസുമാണ്. ഈ വിഭാഗത്തില്‍പെട്ട അപേക്ഷകര്‍ മൂന്നു വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ടി.സി യുടെ പകര്‍പ്പ് എന്നിവയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 31 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.
പ്രൊമോട്ടര്‍മാര്‍ക്ക് പ്രതിമാസം 7000 രൂപയും പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തിലെ പ്രൊമോട്ടര്‍ക്ക് റസിഡന്റ് ട്യൂട്ടറുടെ അധിക ചുമതല കണക്കിലെടുത്ത് 7500 രൂപയുമാണ് ഓണറേറിയമായി നല്‍കുക.
ബിരുദമുള്ളവര്‍ക്കാണ് റസിഡന്റ് ട്യൂട്ടര്‍മാരുടെ ചുമതല നല്‍കുക. ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിയമനം പരമാവധി ഒരു വര്‍ഷത്തേക്കാണ്. അപേക്ഷകരെ സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളുടെ ഒഴിവിലേക്ക് മാത്രമേ പരിഗണിക്കൂ. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകര്‍ ഇല്ലെങ്കില്‍ സമീപ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും.
അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ജില്ലാ/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

Tagsscst
Share: