അധ്യാപക ഒഴിവ്

Share:

കാസർഗോഡ് : ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, മലയാളെ, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, വിഷങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ ജൂണ്‍ എട്ടിന് വൈകീട്ട് അഞ്ചിനകം principalgcuduma@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം. ഫോണ്‍: 04672952477

മടിക്കൈ മോഡല്‍ കോളേജില്‍ കോമേഴ്‌സ്, ഇംഗ്ലീഷ്, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍സയന്‍സ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി(പാര്‍ട്ട് ടൈം), ജേര്‍ണലിസം (പാര്‍ട്ട് ടൈം) , കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ജൂണ്‍ ഏഴിന് വൈകീട്ട് നാലിനകം mcneeleswaram.ihrd@gmail.com എന്ന ഇ-മെയിലിലേക്കോ കോളേജ് ഓഫീസില്‍ നേരിട്ടോ ലഭ്യമാക്കണം. ഫോണ്‍- 04672240911, 9447070714

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ. കോളേജില്‍ അതിഥി അധ്യാ പകരെ നിയമിക്കുന്നു. കന്നഡ, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. അപേക്ഷകള്‍ ജൂണ്‍ ഏഴിന് വൈകീട്ട് അഞ്ചിനകം gpmgcm2@gmail.com എന്ന ഇ-മെയിലിലേക്കോ കോളേജ് ഓഫീസില്‍ നേരിട്ടോ ലഭ്യമാക്കണം.

Share: