സി-ഡിറ്റിൽ പ്രോജക്ട് സ്റ്റാഫ്‌ : അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം: സെൻറർ ഫോർ ഡെവലപ്പ്‌മെൻറ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നതിനായി യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
പി.എച്ച്.പി ഡെവലപ്പർ, നേറ്റീവ് റിയാക്റ്റ് ഡെവലപ്പർ, യു.ഐ/യു.എക്‌സ് ഡെവലപ്പർ, ടെസ്റ്റ് എൻജിനിയർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 11.

Share: