അസിസ്റ്റൻറ് പ്രൊഫസർ നിയമനം

Share:

എറണാകുളം : തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ പ്രസുതിതന്ത്ര, കായചികിത്സ വിഭാഗങ്ങളിലേക്കായി രണ്ട് വീതം അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
ആയുർവേദത്തിൽ പ്രസുതിതന്ത്ര,കായചികിത്സ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എ ക്ലാസ്സ്‌ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി ആറിന് രാവിലെ 11ന് തൃപ്പൂണിത്തുറ ഗവൺമെൻറ് ആയുർവേദ കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ ബയോഡേറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:0484-2777374, 2781293

Share: