അധ്യാപക – അധ്യാപകേതര ഒഴിവുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ലക്നൗ യിൽ അധ്യാപക, അധ്യാപകേതര തസ്തികകളിൽ ഒഴിവുണ്ട്.
അധ്യാപക വിഭാഗത്തിൽ പ്രൊഫസർ 3, അസോ. പ്രൊഫസർ 4, അസി. പ്രൊഫസർ (ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട്) 5 എന്നിങ്ങനെയും വിസിറ്റിങ് ഫാക്കൽറ്റി, അഡ്ജൻക്ട് ഫാക്കൽറ്റി എന്നീ തസ്തികകളിലും അധ്യാപകേതര വിഭാഗത്തിൽ രജിസ്ട്രാർ 1, അസി. രജിസ്ട്രാർ 1, ജൂനിയർ സൂപ്രണ്ടന്റ് 1, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് 1, ജൂനിയർ എൻജിനിയർ 2, ജൂനിയർ അസിസ്റ്റന്റ് 2, ജൂനിയർ ടെക്നീഷ്യൻ 1 എന്നിങ്ങനെയുമാണ് ഒഴിവ്.
പ്രൊഫസർ: യോഗ്യത – പിഎച്ച്ഡി, 10 വർഷത്തെ പരിചയം.
അസോ. പ്രൊഫസർ പിഎച്ച്ഡി, ആറ് വർഷത്തെ പരിചയം,
അസി. പ്രൊഫസർ ഗ്രേഡ് ഒന്ന് പിഎച്ച്ഡി മൂന്ന് വർഷത്തെ പരിചയം.,
ഗ്രേഡ് രണ്ട് പിഎച്ച്ഡി ഒരുവർഷത്തെ പരിചയം.
രജിസ്ട്രാർ, അസി. രജിസ്ട്രാർ യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.
ജൂനിയർ സൂപ്രണ്ടന്റ് യോഗ്യത ഒന്നാം ക്ലാസ്സോടെ ബിരുദവും ആറ് വർഷത്തെ പരിചയവും
ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ് ബിഇ/ബിടെക്/ എംഎസ്സി/എംസിഎ, അഞ്ച് വർഷത്തെ പരിചയം.
ജൂനിയർ എൻജിനിയർ ബിഇ/ ബിടെക്, രണ്ട് വർഷത്തെ പരിചയം. അല്ലെങ്കിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പരിചയവും.
ജൂനിയർ അസി. യോഗ്യത ബിരുദം, കംപ്യൂട്ടർ അറിയണം.
ജൂനിയർ ടെക്നീഷ്യൻ എൻജിനിയറിങ് ഡിപ്ലോമ/ ബിരുദം അല്ലെങ്കിൽ ഐടിഐയും രണ്ട് വർഷത്തെ പരിചയവും. www.iiitl.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം.
അവസാന തിയതി ജൂലൈ 15.
വിശദവിവരം www.iiitl.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.