എയ്റോബിക് ക്ലാസുകള്‍ എടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ എയ്റോബിക് ക്ലാസുകള്‍ എടുക്കുന്നതിന് യോഗ്യരായ സ്ത്രീകളായിട്ടുള്ള അപേക്ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചിനകം balasadanamalappuha@gmail.com എന്ന ഇ-മെയിലില്‍ അയയ്ക്കണം. പ്രദേശ വാസികള്‍ക്ക് മുന്‍ഗണന. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ വ്യക്തമാകക്കണം.

വിശദവിവരത്തിന് ഫോണ്‍ : 0478-2821286.

Share: