പ്രോജക്ട് ഡയറക്ടറെ നിയമിക്കുന്നു

Share:

കോഴിക്കോട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫം മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സും (ഇംഹാന്‍സ്)സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാനിസികാരോഗ്യ പരിപാലനം എന്ന പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ജൂണ്‍ 14 രാവിലെ 10-ന് ഇംഹാന്‍സ്, മെഡിക്കല്‍ കോളേജില്‍ നടക്കും.

സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്/ക്ലിനിക്കല്‍ സൈക്കോളജി/സൈക്യാട്രി എന്നിവയില്‍ ഏതെങ്കിലുമുളള ഗവേഷണ ബിരുദവും മാനസികാരോഗ്യ ചികിത്സാ രംഗത്ത് അഞ്ച് വര്‍ഷത്തെ ചികിത്സാ പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടീഫിക്കറ്റും (പകര്‍പ്പു സഹിതം) ജൂണ്‍ 14-ന് ഇഹാന്‍സില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0495-2359352, 9745770345, www.imhans.org

Share: