എൻജിനിയർ ,സൂപ്പർവൈസർ: 33 ഒഴിവുകൾ

Share:

എൻജിനിയർ , സൂപ്പർവൈസർ ഒഴിവുകളിലേക്ക് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചു. 33 ഒഴിവുകളാണുള്ളത്. താൽക്കാലികാടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം.

എൻജിനിയർ: ഇലക്ട്രിക്കൽ, മെക്കനിക്കൽ, സിവിൽ വിഭാഗങ്ങളിലും സൂപ്പർ വൈസർ: സിവിൽ വിഭാഗത്തിലുമാണ് ഒഴിവുകൾ.

ഉയർന്ന പ്രായം 35. 2019 (ജൂൺ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.)

യോഗ്യത: എൻജിനിയർ – 60 ശതമാനം മാർഗക്കാടെ ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം.
സൂപ്പർവൈസർ: 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
www.bhelisg.com എന്ന വെബ്സെറ്റ് വഴി ഓൺലൈനായി അപേക്ഷിച്ചതിനുശേഷം പ്രിന്റ് അനുബന്ധരേഖകൾ സഹിതം AGM (HR), Bharat Heavy Electricals Limited, Industrial Systems Group, P. B. No. 1249, Prof. CNR Rao Circle, Opp.IISc, Malleswaram Bengaluru 560 012 എന്ന വിലാസത്തിൽ അയക്കണം.
അവസാന തിയതി ജൂലൈ 12
കൂടുതൽ വിവരങ്ങൾ www.bhelisg.com എന്ന വെബ് സൈറ്റിൽ ലഭിക്കും .

Share: